മൂന്നാം നിലയിൽ നിന്ന് വീണ രണ്ട് വയസുകാരൻ രണ്ടാം നിലയിലെ ഗ്രില്ലിൽ തടഞ്ഞു നിന്നു , പിടി വിട്ടു വീണ്ടും താഴേയ്ക്ക് പതിച്ചപ്പോൾ സംഭവിച്ച അത്ഭുതം

ഡാമൻ ഡിയു :മൂന്നുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീണ രണ്ടുവയസുകാരന് അത്ഭുതകരമായ രക്ഷപ്പെടൽ. മൂന്നാം നിലയിൽ നിന്നു വീണ മുഹമ്മദ് ജമാല്‍  രണ്ടാം നിലയുടെ ഗ്രില്ലില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അല്‍പനേരം കഴിഞ്ഞ് ഗ്രില്ലില്‍ നിന്ന് കുട്ടിയുടെ പിടി വിടുകയും കുട്ടി താഴേക്ക് പതിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി വീഴുന്ന കണ്ട വഴിയാത്രക്കാര്‍ കുട്ടിയെ കയ്യില്‍ പിടിച്ച് രക്ഷിക്കുകയായിരുന്നു. കുട്ടിക്ക് പരുക്കുകളൊന്നും ഏറ്റിട്ടില്ല. ദൈവത്തോടും ജമാലിനെ രക്ഷിച്ചവരോടും നന്ദി പറയുന്നുവെന്ന് കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല.