30 C
Kottayam
Thursday, April 25, 2024

വൈൻ ‘അമ്മായി’ പിടിയിൽ, തുമ്പയിലെ വീട്ടിൽ നിന്ന് പിടിച്ചത് 1000 ലിറ്റർ വെെൻ

Must read

തിരുവനന്തപുരം:വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്‌സൈസ് കേസെടുത്തു. തുമ്പ സ്വദേശിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് റെയ്ഡ് നടത്തിയത്. വെെൻ ഉണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു.

വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്‌സൈസ് നല്‍കിയിരുന്നു. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്‌സൈസ് രംഗത്തെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week