ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി . സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് രൂക്ഷമായ വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പല തരംഗങ്ങള്‍ നേരിടേണ്ടി വന്നു. നമ്മുടെ രാജ്യത്തും അതുതന്നെയാണ് സ്ഥിതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ 150 ശതമാനത്തിലേറെ വര്‍ദ്ധനയാണ് കോവിഡ് ബാധയിലുണ്ടായത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രൂക്ഷം. ഇവിടെ 15 ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കും. 19 സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിദിന കണക്ക് കൂടുകയാണ്. അതില്‍ ചില സംസ്ഥാനങ്ങളില്‍ കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും വര്‍ദ്ധിക്കുകയാണെന്ന് അറിയിച്ചു. ചെറിയ നഗരങ്ങളില്‍ പോലും കോവിഡിന്റെ രണ്ടാം ഘട്ടം ബാധിച്ചു. ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളിലെ രോഗബാധ കുറവായിരുന്നു. എന്നാലിപ്പോള്‍ ഗ്രാമങ്ങളിലും രോഗബാധ നിരക്ക് കൂടിവരികയാണ്. ഇവിടങ്ങളില്‍ കൂടുതല്‍ രോഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരും. ജില്ലാ അധികൃതര്‍ക്ക് കോവിഡ് രൂക്ഷമായ ഇടങ്ങളില്‍ മൈക്രോ-കണ്ടെയിന്‍മെന്റ് സോണുകള്‍ സ്ഥാപിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് രോഗികളെ കണ്ടെത്താൻ ആർടി-പിസിആർ പരിശോധനകൾ വർധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ, പരിശോധനകളുടെ എണ്ണം, മാസ്കുകളുടെ ഉപയോഗം തുടങ്ങി നിയന്ത്രണങ്ങൾ വർധിപ്പിച്ചുകൊണ്ട് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം തടുക്കുക നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ തരംഗം കാര്യമായി ബാധിക്കാത്ത നഗരങ്ങളെ കോവിഡ് ഇത്തവണ ബാധിച്ചേക്കാമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പുനൽകി. നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് വൈറസ് പടരാൻ അധികം സമയം വേണ്ട. ഇത് രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ തകിടം തകിടം മറിക്കും. ചില സംസ്ഥാനങ്ങൾ വാക്സിൻ പാഴാക്കുന്നതിനേയും പ്രധാനമന്ത്രി വിമർശിച്ചു.
24 മണിക്കൂറിനിടെ ഇരുപത്തിയെണ്ണായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 28903 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തി നാലായിരമായി. രണ്ടര മാസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കൊവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 188 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയിലെ 15 ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം. 19 സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. നാല് സംസ്ഥാനങ്ങളിൽ പ്രതിദിനം ആയരിത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. രാജ്യത്ത് വാക്സിനേഷൻ തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രി അവസാനം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നത്. ഏപ്രിൽ അവസാനത്തോടെ രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ തുടങ്ങിയേക്കും. ഈ ഘട്ടത്തിൽ 45 നും 59 നും ഇടയിലുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും. 45 വയസ്സിന് മുകളിലുള്ള ഗുരുതര രോഗമുള്ളവർക്കാണ് നിലവിൽ വാക്സിൻ നൽകുന്നത്.