28.4 C
Kottayam
Saturday, June 6, 2026

കോണ്‍ഗ്രസ് മടുത്തെന്ന് കെ.സുധാകരന്‍, പി.സി.ചാക്കോയുടെ പരാമർശത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ്

Must read

കണ്ണൂര്‍ : കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഏത് സാഹചര്യത്തിലാണ് പിസി ചാക്കോ ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത് എന്നറിയില്ല. കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പിസി ചാക്കോയോട് പറഞ്ഞിട്ടില്ല. പാര്‍ട്ടിക്കകത്തെ പോരായ്മകള്‍ സാധാരണയായി സംസാരിക്കാറുണ്ട്. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലൊന്നും പിസി ചാക്കോയോട് സംസാരിച്ചിട്ടില്ല. പിസി ചാക്കോയെ പോലുള്ള ആളുകള്‍ ഇല്ലാത്ത കാര്യം പറയരുത്. ചാക്കോ എന്‍സിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ചാക്കോ കോണ്‍ഗ്രസിനകത്ത് സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ അസംതൃപ്തരാണെന്ന് പറഞ്ഞത്. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് പിന്നീട് കോണ്‍ഗ്രസിലുണ്ടായത്. കെ.സുധാകരന് കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് തന്നോട് പറഞ്ഞു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന അരഡസന്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ എന്‍സിപിയില്‍ ചേരും. തന്റെ രാജി പലര്‍ക്കും കോണ്‍ഗ്രസ് വിടാന്‍ പ്രേരണയാകുമെന്നും പി സി ചാക്കോ പറഞ്ഞിരുന്നു.

സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അരഡസൻ നേതാക്കൾ വരും ദിവസങ്ങളിൽ എൻസിപിയിൽ ചേരും. തന്റെ രാജി പലർക്കും കോൺഗ്രസ് വിടാൻ പ്രേരണയാകും. തകരുന്ന പളുങ്ക് പാത്രം പോലെയാണ് കോൺഗ്രസ്. സ്ഥാനാർത്ഥി നിർണയത്തിലെ ഗ്രൂപ്പ് വീതംവെപ്പിൽ കെ സുധാകരൻ കടുത്ത അസ്വസ്ഥതയിലാണ്. കോൺഗ്രസിന് ഇപ്പോൾ ഹൈക്കമാന്റില്ല.

ഹൈക്കമാന്റ് പറഞ്ഞാൽ കേൾക്കുന്ന കാലം മാറി.കെസി വേണുഗോപാൽ വിചാരിച്ചാൽ കോൺഗ്രസിൽ എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ല. കേരളത്തിൽ ശബരിമല ചർച്ചയാക്കുന്നത് ആശയ ദാരിദ്ര്യം മൂലമാണ്. ധർമ്മടത്ത് മത്സരിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അവിടെ മത്സരിക്കാൻ താൽപര്യമില്ലെന്നും’ പിസി ചാക്കോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week