അടിച്ചു ഫിറ്റായി പറന്നു,മതിലും വൈദ്യുതിപോസ്റ്റും തകര്‍ത്ത് കാറിന്റെ മരണപ്പാച്ചില്‍

കോട്ടയം: അതിരമ്പുഴ മഹാത്മഗാന്ധി സര്‍വ്വകലാശാലയ്ക്ക് സമീപം പെട്രോള്‍ പമ്പിന് സമീപം പട്ടാപ്പകല്‍ മതിലില്‍ കാര്‍ ഇടിച്ചുകയറി.ഉന്നുച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം അതിരമ്പുഴ ഭാഗത്തുനിന്ന കാറാണ്.വഴിയിരകിലെ വൈദ്യുതി പോസ്റ്റും തകര്‍ത്ത് മതിലില്‍ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റിന്റെ അടിഭാഗം പൂര്‍ണ്ണമായി ഒടിഞ്ഞു.

മതിലില്‍ ഇടിച്ചുനിന്നെങ്കിലും കാറിന്റെ എയര്‍ബാഗ് പൊട്ടിയതിനാല്‍ കാര്യമായ പരുക്കില്ലാതെ കാറോടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടു.അമിത വേഗതയിലായിരുന്നു കാര്‍ പാഞ്ഞെത്തിയത്.വാഹനമോടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മതിലിനോട് അടുത്ത പറമ്പില്‍ പച്ചക്കറി കടയടക്കം സ്ഥിതിചെയ്യുന്നുണ്ട്. കടയുടെ തട്ട് റോഡിനോട് ചേര്‍ന്നിരുന്നു.തട്ടും ഇടിയുടെ ആഘാതത്തില്‍ ,തകര്‍ന്നു.സാധാരണ ഗതിയില്‍ രാവിലെയും വൈകുന്നേരവും തട്ടില്‍ ആളുണ്ടാവുന്നതാണ്.എന്നാല്‍ ഉച്ച നേരമായതിനാല്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കാര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.വൈദ്യുതി പോസ്റ്റ് തകര്‍ത്തതിന്റെ നഷ്ടപരിഹാരം ഇയാളില്‍ നിന്ന് ഈടാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News