തന്റെ സന്ദര്‍ശനം കാരണം വിവാഹം മാറ്റേണ്ടി വരുമെന്ന് യുവതിയുടെ ട്വീറ്റ്; കൊച്ചിയിലെ അതിസുരക്ഷ വേണ്ടെന്ന് വെച്ച് രാഷ്ട്രപതി

കൊച്ചി: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ സന്ദര്‍നത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെക്കേണ്ടി വരുമെന്ന് യുവതിയുടെ ട്വീറ്റ്. സുരക്ഷ ഒഴിവാക്കി വിവാഹം മാറ്റേണ്ടതില്ലെന്ന് രാഷ്ട്രപതിയുടെ മറുപടി. കൊച്ചിയിലെ താജ് വിവാന്ത ഹോട്ടലില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന വിവാഹം മാറ്റിവെയ്ക്കേണ്ടി വരുമെന്നായിരിന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ത്തിയ വിദേശവനിതയുടെ അഭ്യര്‍ത്ഥന. തുടര്‍ന്ന് തനിക്ക് താമസമൊരുക്കിയ കൊച്ചി താജ് വിവാന്ത ഹോട്ടലിലെ അതിസുരക്ഷ രാഷ്ട്രപതി വേണ്ടെന്നുവെച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ന് കൊച്ചി നേവി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസമൊരുക്കിയത്. ഇതോടെ രാഷ്ട്രപതിയുടെ സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കാനായി വവാഹവേദി മാറ്റേണ്ട അവസ്ഥയായപ്പോഴാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ വനിതയായ ആഷ്ലി ഹാള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വിവാഹം മുന്‍ നിശ്ചയ പ്രകാരം തന്നെ നടത്താന്‍ രാഷ്ട്രപതി ട്വീറ്റിലൂടെ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ഹോട്ടലില്‍ തങ്ങുന്ന രാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ലക്ഷദ്വീപിലേക്ക് പോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News