Home-bannerKeralaNewsRECENT POSTS
സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് മാത്രം വര്‍ധിച്ചത് 520 രൂപ
കൊച്ചി: സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് സ്വര്‍ണ വില മുന്നോട്ടു കുതിക്കുന്നു. ഇന്ന് മാത്രം പവന് 520 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് പവന്റെ വില 30,000 തൊട്ടത്ത്. ഗ്രാമിന് 650 രൂപ വര്‍ധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. സ്വര്‍ണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയില്‍ വില കുതിച്ചുയരാന്‍ കാരണമാക്കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News