തിരുവനന്തപുരം: വിഴിഞ്ഞം പയറ്റുവിളയിലെ അര്‍ച്ചനയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു. ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അര്‍ച്ചനയുടെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് ഭര്‍ത്തൃഗൃഹത്തില്‍ അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സുരേഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നു. സ്ത്രീധന പ്രശ്നം അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടെന്നും അര്‍ച്ചനയുടെ കുടുംബം ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News