സി.കെ ജാനുവിന് 25 ലക്ഷം കൈമാറിയത് തുണി സഞ്ചിയില്‍ പൂജാ നിവേദ്യമെന്ന പേരില്‍; സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയെന്നാണ് സുരേന്ദ്രന്‍ ശബ്ദരേഖയില്‍ പറയുന്നത്.

മാര്‍ച്ച് 25നാണ് സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചത്. മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍വച്ച് സി.കെ. ജാനുവിന് 25 ലക്ഷം രൂപ കൈമാറി. തുണി സഞ്ചിയില്‍ പൂജാ നിവേദ്യമെന്ന പേരിലായിരുന്നു പണമെത്തിച്ചതെന്നും പുറത്തുവന്ന ശബ്ദരേഖയില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്.

ആര്‍.എസ്.എസ് പ്രതിനിധിയായ ബി.ജെ.പി ഓര്‍ഗനൈസിംഗ് സെക്രട്ടറി എം. ഗണേഷനാണ് പണം ഏര്‍പ്പാടാക്കിയതെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്. നേരത്തേ, തിരുവനന്തപുരത്തെത്തിയ സി.കെ. ജാനുവിനെ കാണാനായി ഹോട്ടലിലേക്ക് വരുംമുമ്പ് സുരേന്ദ്രന്‍ ചെയ്ത കോളിലെ സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News