വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി അനു ജോസഫ്
വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി അനു ജോസഫ്. വിവാഹം കഴിക്കാതിരിക്കണം എന്ന് വിചാരിക്കുന്നില്ല. തന്റെ ഇഷ്ടങ്ങള്‍ എല്ലാം മനസിലാക്കുന്ന ഒരാള്‍ വന്നാല്‍ അത് ഉണ്ടാകുമെന്ന് നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അനു.
‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം.’-അനു പറയുന്നു.
‘സിംഗിള്‍ ആയിട്ടുളള ലൈഫ് ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളായിട്ടാണ് തോന്നിയിട്ടുളളത്.’
തിരുവനന്തപുരത്താണ് ഞാന്‍ താമസിക്കുന്നത്. അച്ഛനും അമ്മയും സഹോദരിയുമെല്ലാം കാസര്‍ഗോഡിലെ വീട്ടിലാണ്. തിരുവനന്തപുരത്തെ വീട്ടില്‍ തനിക്ക് കൂട്ടായി കുറേ പൂച്ചക്കുട്ടികളുണ്ട്.- അനു പറഞ്ഞു.
പ്രണയം ഉണ്ടോയെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അനു നല്‍കിയത്. പ്രപഞ്ചത്തെയും പ്രൊഫഷനെയും ഒക്കെ താന്‍ പ്രണയിക്കുന്നുണ്ടെന്നും, സ്‌കൂള്‍ കാലത്തിലും പ്രണയം ഉണ്ടായിട്ടില്ലെന്നും അനു വ്യക്തമാക്കി.