KeralaNews

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗബാധിതയായ ഗര്‍ഭിണിയായ യുവതി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) കൊവിഡ് ബാധിച്ച് ചികിത്സയ്ക്കിടെ മരണമടഞ്ഞത്.

ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. പരേതനായ കണ്ണന്‍-പാറു ദമ്പതികളുടെ മകളാണ്.

ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്ത്, സുരേശന്‍, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്‍. ശവസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker