പ്രണയബന്ധത്തെ എതിര്‍ത്തു; മകള്‍ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മകള്‍ കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി. ഇവരുടെ പ്രണയബന്ധത്തെ എതിര്‍ത്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ലക്ഷ്മിയെയാണ് മകള്‍ രൂപശ്രീയും കാമുകന്‍ വരുണും ചേര്‍ന്ന് ക്രൂരമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചേര്‍ന്ന് ലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്.

സംഭവ ദിവസം 22കാരിയായ രൂപശ്രീയും കാമുകനും ചേര്‍ന്ന് ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ലക്ഷ്മി മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News