പൂര്‍ണ ഗര്‍ഭിണിയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്,ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

ചെന്നൈ: പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവും സംഘവും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ചുമലിലേറ്റി ആറു കിലോമീറ്റര്‍ നടന്ന്. കരളലിയിപ്പിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. തുണികൊണ്ടുള്ള തൊട്ടിലില്‍ യുവതിയെ ചുമലിലേറ്റിയാണ് 6 കിലോമീറ്റര്‍ നടന്നത്. മഴ കരാണം ഗ്രാമത്തിലേക്ക് ആംബുലന്‍സ് എത്തില്ലെന്ന് ഉറപ്പായതോടെയാണ് തുണികൊണ്ടുള്ള തൊട്ടിലില്‍ ചുമലിലേറ്റി പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തമിഴ്‌നാട്ടിലെ ഈറോഡിനു സമീപത്തെ ബര്‍ഗൂരിലാണ് സംഭവം.

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുട്ടിയും സുഖമായിരിക്കുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. റോഡുകള്‍ മോശമായതിനാല്‍വാഹനത്തിനു ഗ്രാമത്തിലേക്കെത്താന്‍ കഴിയുമായിരുന്നില്ല

കനത്ത മഴയെത്തുടര്‍ന്ന് ഈറോഡ് ജില്ലയിലെ നിരവധി റോഡുകള്‍ തകര്‍ന്നിരുന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇതിന് മുന്‍പും ആംബുലന്‍സോ മറ്റ് വാഹന സൗകര്യങ്ങളോ ഇല്ലാതത്തിനാല്‍ ബന്ധുക്കള്‍ രോഗികളെയും മറ്റും ചുമലിലേറ്റി കൊണ്ടു പോകുന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group