24 C
Kottayam
Thursday, June 4, 2026

പ്രണവിന്റെയും ഷഹാനയുടേയും അനശ്വര സ്‌നേഹത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Must read

പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് കാട്ടിത്തന്ന ഇരിങ്ങാലക്കുട സ്വദേശി പ്രണവും തിരുവനന്തപുരംകാരി ഷഹാനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അപകടത്തില്‍ പരുക്ക് പറ്റി നെഞ്ചിന് താഴേക്ക് തളര്‍ന്നു പോയ പ്രണവിനെ സ്വീകരിക്കാന്‍ ഷഹാന കാണിച്ച ആ നല്ലമനസിന് സോഷ്യല്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇരുവരുടേയും വിവാഹ വീഡിയോയും സോഷ്യല്‍ മീഡയകളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ആറു വര്‍ഷം മുമ്പ് നടന്ന ഒരു ബൈക്ക് ആക്സിഡന്റില്‍ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് കിടപ്പിലായ പ്രണവിന് ഫേസ്ബുക്കിലൂടെയാണ് ഷഹാന പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് ഇഷ്ടത്തിന് വഴിമാറി. തന്റെ ഇഷ്ടം ഷഹാന വീട്ടില്‍ പറഞ്ഞെങ്കിലും സമ്മതം ലഭിച്ചില്ല. തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ഷഹാന ബസില്‍ കയറി പ്രണവിന്റെ അടുത്ത് എത്തുതകയായിരിന്നു.

പ്രണവിന്റെ നിലവിലത്തെ അവസ്ഥയെ കുറിച്ച് വീട്ടുകാരും പ്രണവും ഷഹാനയെ പറഞ്ഞ് ബോധ്യപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഷഹാന മടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയും ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ ആലാ ശങ്കരനാരായണ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരാകുകയും ആയിരിന്നു. വീല്‍ ചെയറില്‍ ഇരുന്നാണ് പ്രണവ് താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ ജീവിത പങ്കാളിയാക്കിയത്.

എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യം ഇന്ന് ദൈവം എനിക്ക് സാധിച്ചു തരുവാന്‍ പോകുന്നു.എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം….ഇങ്ങനെ ഒരു കുറിപ്പ് പ്രണവും ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ ഫോട്ടോകള്‍ ഫെയ്സ് ബുക്കില്‍ വൈറലാകുന്നത്. പ്രണവിനെ കുറിച്ച് മുമ്പും സോഷ്യല്‍ മീഡിയ സജീവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വീല്‍ ചെയറില്‍ കഴിയുമ്പോഴും രാഷ്ട്രീയത്തിലും സജീവമാണ് പ്രണവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week