28.9 C
Kottayam
Wednesday, May 15, 2024

ക്രൈംബ്രാഞ്ച് ഓഫീസിലിരുന്ന് മദ്യപാനം; എസ്.ഐ അറസ്റ്റില്‍

Must read

കൊട്ടാരക്കര: ക്രൈംബ്രാഞ്ച് ഓഫീസിലിരുന്ന് മദ്യപിച്ച എസ്.ഐ അറസ്റ്റില്‍. കൊട്ടാരക്കര ക്രൈംബ്രാഞ്ച് എസ്.ഐ സലിം ആണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം രാത്രിയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പരിശോധനാ സംഘം ഓഫീസില്‍നിന്ന് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപെട്ടു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ എസ്‌ഐയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികൂടിയാണ് എസ്‌ഐ സലിം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week