മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. വിവാഹക്കാര്യം പ്രാചി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, കൊവിഡിനെ തുടര്‍ന്ന് എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.

50 പേരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരേ ദിവസമായിരിക്കും വിവാഹ നിശ്ചയവും വിവാഹവും നടക്കുക. അതിഥികള്‍ മാസ്‌ക് ധരിക്കണം. വിവാഹ വേദിയില്‍ മാസ്‌കും സാനിടൈസറും ഉണ്ടാകുമെന്നും പ്രാചി അറിയിച്ചു.

ഓഗസ്റ്റ് 7നാണ് വിവാഹം. ഓഗസ്റ്റ് 3 മുതല്‍ ആഘോഷങ്ങള്‍ തുടങ്ങും. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. മാത്രമല്ല, വിവാഹത്തിനെത്തുന്ന ഓരോ അതിഥികളുടെയും ആരോഗ്യം തനിക്ക് അത്രമേല്‍ പ്രാധാനപെട്ടതാണ്. അതുകൊണ്ട് തന്നെ വലിയ വേദിയാണ് വിവാഹത്തിനായി ഒരുക്കുന്നത്. അതിഥികള്‍ 30 മിനിട്ട് ഇടവേളയില്‍ എത്തിച്ചേരേണ്ടതാണെന്നും പ്രാചി വ്യക്തമാക്കി.

ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്ന പ്രാചി ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി നായകനായ മലയാള ചിത്രം മാമാങ്കം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News