വിവാഹ ജീവിതത്തിൽ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവർ ഉപദേശിച്ചേക്കും, അമല പോള്‍ തുറന്നു പറയുന്നു
കൊച്ചി:സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ശക്തയാണ് താനെന്ന് വ്യക്തമാക്കിയ നായികമാരിലൊരാളാണ് അമല പോള്‍. നീലത്താമരയെന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. മലയാളത്തിലൂടെ തുടങ്ങി പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരറാണിയായി മാറുകയായിരുന്നു അമല പോള്‍. തമിഴിലും തെലുങ്കിലുനൊക്കെയായി സജീവമായപ്പോഴും മലയാളത്തിലേക്കും താരം എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റിന് കീഴിലായി വന്ന കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുന്‍ഭര്‍ത്താവായ എഎല്‍ വിജയയെക്കുറിച്ചായിരുന്നു വിമര്‍ശകന്‍ ചോദിച്ചത്. കൃത്യമായ മറുപടിയായിരുന്നു താരം നല്‍കിയത്. അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സിനെക്കുറിച്ച് സുഹൃത്ത് പോസ്റ്റ് ചെയ്ത കുറിപ്പും അമല പോള്‍ പങ്കുവെച്ചിട്ടുണ്ട്.
സുഹൃത്തായ അയ്ഷയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അമല പോള്‍ എത്തിയത്.. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുളള ചിലരുടെ കമന്‍റുകളെക്കുറിച്ചും താരം പറഞ്ഞിരുന്നു. ‘സ്നേഹം കൊണ്ടല്ലേ’ എന്നു പറഞ്ഞവരെ ഓർമിച്ചു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. മെറിന്റെ മരണം ഭയപ്പെടുത്തുന്നു. എന്നാൽ മരണവാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ അതിലും കൂടുതൽ ഭയപ്പെടുത്തുന്നുവെന്ന് താരം പറയുന്നു
നിങ്ങളെ വേദനിപ്പിക്കുന്നവരുടെ അടുത്തേക്ക് ഒരിക്കലും മടങ്ങിപ്പോകരുത്. വിവാഹ ജീവിതത്തിൽ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവർ ഉപദേശിച്ചേക്കും. പക്ഷേ പോകരുത്. അവർ നിങ്ങളെ അപമാനിച്ചേക്കാം, വേശ്യയെന്നും പാപിയെന്നും വിളിച്ചേക്കാം. നിങ്ങൾ അങ്ങനെയല്ല. നിങ്ങളുടെ കരുത്തിനെ അവർ നാണംകെടുത്താൻ ശ്രമിക്കും. അതിൽ ഒരിക്കലും അപമാനിതരാകരുത്.
സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അത് സ്നേഹമല്ല. വാക്കുകളേക്കാൾ പ്രവര്‍ത്തികളെ വിശ്വസിക്കുക. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ പറ്റി പോയ അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹമെന്തെന്ന് പഠിപ്പിക്കുകയും ചെയ്യുകയെന്നുമായിരുന്നു താരം കുറിച്ചത്.
വിജയ് നശിച്ചുവെന്ന് ആരാണ് പറഞ്ഞത്? അദ്ദേഹം സന്തോഷമായി ജീവിക്കുകയല്ലേയെന്നുമായിരുന്നു ചിലരുടെ ചോദ്യം. പുനര്‍വിവാഹിതനായ എഎല്‍ വിജയിന് അടുത്തിടെയായിരുന്നു കുഞ്ഞ് ജനിച്ചത്. മുന്‍ഭര്‍ത്താവിന് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍ എത്തിയിരുന്നു. 2014ലായിരുന്നു അമലയും വിജയ് യും വിവാഹിതരായത്. 2 വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹമോചനം നേടുകയുമായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.