അങ്കമാലിയില്‍ മീന്‍ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

കൊച്ചി: അങ്കമാലി മൂക്കന്നൂരില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂര്‍ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.

സമീപത്തെ കൃഷിയിടത്തില്‍ പന്നിയെ ഓടിക്കുന്നതിനായി ഇട്ടിരുന്ന വൈദ്യുതി കമ്പിയില്‍ നിന്നാണ് സോണറ്റിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടര്‍ന്ന് സോണറ്റിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റോബിന്‍ ജോസഫ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News