പി.സി ജോര്‍ജുമായി യാതൊരു ബന്ധവും പാടില്ലെന്ന് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി

കോട്ടയം: പി.സി ജോര്‍ജ് എം.എല്‍.എയുമായും ജനപക്ഷം പാര്‍ട്ടിയുമായും യാതൊരു ബന്ധവും പാടില്ലെന്ന് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി പ്രമേയം. പി.സി ജോര്‍ജ് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നലെയാണ് പൂഞ്ഞാര്‍ കമ്മറ്റി നിലപാട് വ്യക്തമാക്കിയത്.

ഡിസിസി അദ്ധ്യക്ഷന്‍ ജോഷി ഫിലിപ്പ്, ആന്റോ ആന്റണി എംപി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ബ്ലോക്ക് നേതൃയോഗത്തിലാണ് പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കേരള ജനപക്ഷം സെക്കുലറിന്റെ തീരുമാനമെന്ന് പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞിരുന്നു.

കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും അവരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും വാര്‍ത്താചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News