ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു

സാവോ പോളോ: ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ സ്ട്രൈക്കറുമായിരുന്നു താരം.

മുന്‍ ക്ലബായ അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്.

രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന താരം നിലവില്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസോലേഷനിലാണ്. നേരത്തെ വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്തതിന് പാരഗ്വയില്‍ നിയമനടപടി നേരിട്ട താരം അടുത്തിടെയാണ് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News