നഗ്നത കുറ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ്; മിലിന്ദ് സോമന് പിന്തുണയുമായി പൂജ ബേഡി

പിറന്നാള്‍ ദിനത്തില്‍ ഗോവന്‍ ബീച്ചില്‍ നഗ്‌നനായി ഓടിയ നടനും മോഡലുമായ മിലിന്ദ് സോമന് എതിരെ ഗോവന്‍ പോലീസ് കേസ് എടുത്തിരുന്നു. ഈ സംഭവത്തില്‍ മിലിന്ദിന് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് നടി പൂജ ബേഡി. ചിത്രത്തില്‍ അശ്ലീലമൊന്നുമില്ല. എന്നാല്‍ വളരെ മനോഹരമാണ്. അശ്ലീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശസ്തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാന്‍ കാരണമെന്നും പൂജ ബേഡി പറഞ്ഞു.

നഗ്നത കുറ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്നും ശരീരത്തില്‍ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും നടി കുറിച്ചു. കോള്‍വേ സ്റ്റേഷനിലാണ് മിലിന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗോവയെ പ്രസിദ്ധിയ്ക്ക് വേണ്ടി ഉപയോഗിച്ചെന്നും പൊതുസ്ഥലമായ ബീച്ചില്‍ നഗ്നനായി ഓടിയെന്നും ഗോവ സുരക്ഷ മഞ്ജിന്റെ പ്രസിഡന്റായ സമീര്‍ ഖുത്വാല്‍ക്കര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മിലിന്ദിനെ പിന്തുണച്ച പൂജയുടെ അമ്മ പ്രൊതിമ ബീച്ചിലൂടെ നഗ്‌നയായി ഓടിയത് വലി ശ്രദ്ധ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News