News
വായ്പ തിരിച്ചുപിടിക്കാന്‍ വേണ്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിര്‍ദേശം; ബി.ജെ.പി നേതാവ് അറസ്റ്റില്‍
ദാവനഗെരെ: വായ്പ തിരിച്ചുപിടിക്കാന്‍ വേണ്ടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി ഒ.ബി.സി മോര്‍ച്ച നേതാവും കര്‍ണാടകയിലെ ദാവനഗെരെ ജില്ലാ വൈസ് പ്രസിഡന്റുമായ ചിക്ക ഉജ്ജയിനി സാഗര്‍ അഞ്ജനപ്പയാണ് അറസ്റ്റിലായത്.
മടിവാള സമുദായാംഗമായ ഇയാള്‍ക്ക് നല്‍കിയ വായ്പ മടക്കിവാങ്ങാന്‍ ഉപദേശം തേടി രേവനസിദ്ധപ്പയാണ് അഞ്ജനപ്പയെ സമീപിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനും താന്‍ ജാമ്യം സംഘടിപ്പിച്ചു നല്‍കാമെന്നും അഞ്ജനപ്പ ഉറപ്പു നല്‍കുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ തുടര്‍ന്നാണു സംഭവം വിവാദമായത്.
സമുദായ പ്രതിനിധികള്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നാണ് അഞ്ജനപ്പയുടെ അറസ്റ്റ്. ജില്ലാ ബി.ജെ.പി ഘടകം ഇയാളെ അംഗത്വത്തില്‍ നിന്നു പുറത്താക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News