28.4 C
Kottayam
Monday, May 27, 2024

രണ്ടായിരത്തോളം സ്ത്രീകൾക്ക് തലവേദനയായി യുവാവ്; ഒടുവില്‍ യുവാവിന് തലവേദനയായി പോലീസ്

Must read

താനൂര്‍: നിയമങ്ങൾ ശക്തമാകുമ്പോഴും അതിക്രമങ്ങൾക്ക് ഒരു കുറവും ഇല്ല. രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്‌ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പോലീസ്​ അറസ്​റ്റ്​ ചെയ്​തു. വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി നാല്​ വര്‍ഷത്തോളമായി ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നത്.

ഒടുവില്‍ യുവാവിനെ വെട്ടിലാക്കാൻ അതേവഴി തന്നെ താനൂര്‍ പോലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല്​ ദിവസം ചാറ്റ് ചെയ്ത്​ വരുത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി. സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും കൂടുതല്‍ അറസ്​റ്റ്​ ഉണ്ടാകുമെന്നും താനൂര്‍ സി.ഐ പി. പ്രമോദ് പറഞ്ഞു. സീനിയര്‍ സി.പി.ഒ സലേഷ് കാട്ടുങ്ങല്‍, സി.പി.ഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ അറസ്​റ്റ്​ നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week