InternationalNews

അശ്ലീല ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 55 ലക്ഷം രൂപയോളം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ന്യൂയോര്‍ക്ക്: അശ്ലീല ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെര്‍ത്ത് പോള്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പോയി ഈ വിധി നേടിയത്.

2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം, അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ രക്ഷിതാക്കള്‍ നശിപ്പിച്ചത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നതാണ് ഇവയെല്ലാം എന്ന് ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് നിയമ നടപടിക്ക് നീങ്ങിയത്. നഷ്ടത്തിന്‍റെ മൂന്നിരട്ടി മാതാപിതാക്കള്‍ ഡേവിഡിന് തിരിച്ചുനല്‍കാന്‍ ആയിരുന്നു ഹര്‍ജി. ഇതാണ് കോടതി അംഗീകരിച്ചത് എന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെതിരെ കോടതിയില്‍ വാദിച്ച ഡേവിഡിന്‍റെ പിതാവ്, കോടതി പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്ന് ബാധിച്ചു. എന്നാല്‍ നിയമപരമായി ഡേവിഡിന്റെ സ്വത്താണ് ഈ പോണ്‍ ശേഖരം എന്നും ഇത് നശിപ്പിക്കാന്‍ പോളിനും ഭാര്യയ്ക്കും അവകാശമില്ലെന്നുമാണ് കോടതി കണ്ടെത്തിയത്.

2017 ല്‍ തന്‍റെ ഡൈവോഴ്സിന് ശേഷം മാതാപിതാക്കള്‍ താമസിച്ച വീട്ടില്‍ കുറച്ചുകാലം താമസിച്ച സമയത്ത് താന്‍ അവിടെ വച്ചിട്ടുപോയ പോണ്‍ ശേഖരമാണ് മാതാപിതാക്കള്‍ നശിപ്പിച്ചത് എന്നാണ് ഡേവിഡ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button