ഒളിമ്പ്യൻ മയൂഖ ജോണിയുടെ പീഡന ആരോപണം,ശാസ്ത്രീയ തെളിവില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ

തൃശൂര്‍:സുഹൃത്ത് പീഡനത്തിന് ഇരയായെന്ന ഒളിമ്ബ്യന്‍ മയൂഖാ ജോണിയുടെ പരാതിയില്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലിസ്. 2016-ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ല. സാഹചര്യ തെളിവുകള്‍ വെച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും പൊലിസ് പറയുന്നു.

സംഭവം നടന്നതായി പറയുന്നത് 2016 ല്‍ ആണ്. പരാതിക്കാരിയുടെയും പ്രതിയുടേയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ലഭ്യമല്ല, ഒരു വര്‍ഷം മാത്രമേ ഈ വിവരങ്ങള്‍ സെര്‍വറില്‍ ഉണ്ടാകൂ എന്ന് സര്‍വീസ് പ്രൊവൈഡേഴ്‌സ് അറിയിച്ചുവെന്നാണ് പൊലിസ് വിശദീകരണം.

പ്രതി ആശുപത്രിയില്‍ എത്തിയതായി പറയുന്നുണ്ട്. ആ സമയത്ത് ആശുപത്രിയില്‍നിന്ന് ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെയായിരുന്നു പ്രതിയുടെ മൊബൈലിന്റെ ടവര്‍ ലൊക്കേഷന്‍ എന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മുരിയാട് എംപവര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായ സിസി ജോണ്‍സന്‍ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്തെന്നാണ് മയൂഖാ ജോണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം. കേസില്‍ അന്വേഷണ പുരോഗതി അറയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലിസ് റിപ്പോര്‍ട്ട് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News