25.5 C
Kottayam
Thursday, May 9, 2024

സ്വർണ്ണവില കുറഞ്ഞു

Must read

കൊച്ചി:കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ ഗ്രാമിന് 4525 രൂപ വരെ രേഖപ്പെടുത്തിയ ശേഷം സ്വർണ്ണവില താഴേക്ക്. ഇന്ന് സ്വർണ്ണം ഗ്രാമിന് 4500 രൂപയാണ് നിരക്ക്. ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.

ഈ മാസത്തെ സ്വർണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾ താഴെ. ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്കാണ് ചുവടെ നൽകിയിരിക്കുന്നത്.

ജൂലൈ 1: 4400

ജൂലൈ 2 : 4420

ജൂലൈ 3: 4430

ജൂലൈ 4: 4430

ജൂലൈ 5: 4430

ജൂലൈ 6: 4440

ജൂലൈ 7: 4465

ജൂലൈ 8: 4465

ജൂലൈ 9: 4475

ജൂലൈ 10: 4475

ജൂലൈ 11: 4475

ജൂലൈ 12: 4465

ജൂലൈ 13: 4480

ജൂലൈ 14: 4490

ജൂലൈ 15: 4515

ജൂലൈ 16: 4525

ജൂലൈ 17: 4500

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.

2008ൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ഇന്ന് ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week