തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടും വീട്ടിലിരിയ്ക്കാതെ ജനങ്ങള്‍.വിവിധ ജില്ലകളില്‍ വിലക്ക് ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങി.സ്വാകര്യ വാഹനങ്ങള്‍ പലയിടുത്തും പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടുന്നുമുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കി.
ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിയന്ത്രണം ലഘിച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്. ആലപ്പുഴയിലെ നിരത്തുകള്‍ സാധാരണ ദിവസങ്ങളിലെന്ന പോലെ നിരക്കനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലെയും അവസ്ഥ ഇതുതന്നെയാണ്. കാസര്‍കോട് മാത്രമാണ് വലിയൊരളവില്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ തങ്ങാന്‍ തയ്യാറാകുന്നത്.
പല സ്ഥലങ്ങളിലും വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരെ പോലീസ് തിരിച്ചയയ്ക്കുകയാണ്.പലയിടങ്ങളിലും വിലക്ക് ലംഘിച്ച് വാഹനങ്ങളുമായെത്തുന്നവര്ക്കെതിരെ പോലീസ് പെറ്റിക്കേസ് എടുക്കുന്നുമുണ്ട്.ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.നിലവില്‍ കേരളത്തിലെ ആറ് ജില്ലകളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.