കാന്തമുപയോഗിച്ച് കാണിക്കവഞ്ചിയില്‍ നിന്ന് മോഷണം; എ.എസ്.ഐയെ നാട്ടുകാര്‍ പിടികൂടി പഞ്ഞിക്കിട്ടു

തൊടുപുഴ: പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് കാന്തമുപയോഗിച്ച് നാണയങ്ങള്‍ മോഷ്ടിച്ച അഡീഷണല്‍ എസ്.ഐ നാട്ടുകാര്‍ പിടികൂടി. വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ഈ തക്കം നോക്കിയാണ് അഡീഷണല്‍ എസ്.ഐ ചില്ലറ മോഷണം നടത്തിയത്.

എന്നാല്‍, പോലീസ് ഉദ്യോഗസ്ഥന്റെ മോഷണം പള്ളിയുടെ സമീപത്ത് താമസിക്കുന്ന ആളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം വിവരം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചു. അവര്‍ എത്തിയപ്പോള്‍ കാന്തവുമായി കാണിക്കവഞ്ചിക്കരികെ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കണ്ടത്.

ഇതോടെ കമ്മിറ്റി അംഗങ്ങളും കൂടെവന്നവരും ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. താന്‍ അടുത്തുള്ള സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയാണെന്ന് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News