31.7 C
Kottayam
Saturday, May 18, 2024

ജമന്തി ചെടിയാണെന്ന് പറഞ്ഞ് വീട്ടുകാരെ തെറ്റിധരിപ്പിച്ചു; ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

Must read

ആലപ്പുഴ: അരൂരില്‍ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ കെ.ജെ സേവിയര്‍, ഗിരീഷ് എന്നിവരും അരൂര്‍ പോലീസും ചേര്‍ന്ന് വീട് വളഞ്ഞ് പിടികൂടിയത്.

വീടിനു മുന്നില്‍ പൂച്ചെടികളുടെ നടുവിലാണ് ഇയാള്‍ കഞ്ചാവ് നട്ടു വളര്‍ത്തിയത്. പ്രായമായ അമ്മയടക്കമുള്ള വീട്ടുകാരോട് ജമന്തി ചെടിയാണെന്നാണ് പ്രതി പറഞ്ഞിരുന്നത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week