പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 2 ജിബി ഡാറ്റയും! ലോക്ക് ഡൗണില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഓഫറുമായി വോഡാഫോണ്‍-ഐഡിയ
ലോക്ക് ഡൗണില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍-ഐഡിയ. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ പരിധിയില്ലാത്ത വോയ്സ് കോളിംഗ് ആനുകൂല്യങ്ങള്‍ക്കൊപ്പം പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്ന ഓഫറാണ് കമ്പനി പ്രഖ്യാപിച്ചത്. ഏഴ് ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാന്‍ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 14 ജിബി ഡാറ്റയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.
വോഡാഫോണ്‍ ഐഡിയയുടെ പുതിയ ഓഫറിനായി കമ്പനി പണം ഈടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത് പൂര്‍ണമായും സൗജന്യമായ ഓഫറാണ്. കമ്പനി ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് സൗജന്യ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ക്രെഡിറ്റ് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഈ ഓഫര്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രം ഉള്ളതാണ്.
ഉപയോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. ഈ പ്രത്യേക ഓഫര്‍ ലോക്ക്ഡൗണ്‍ കാലയളവിലേക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. നിലവില്‍, ചെന്നൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സര്‍ക്കിളുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളു.