25.2 C
Kottayam
Friday, May 17, 2024

വിനായകന് പോലീസിന്റെ നോട്ടീസ്; കോൺഗ്രസ് പ്രവർത്തകർക്കെതിരേ നടന്റെ പരാതി

Must read

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടന്‍ വിനായകന് പോലീസിന്റെ നോട്ടീസ്. മൂന്നുദിവസത്തിനുള്ളില്‍ എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് പോലീസ് നോട്ടീസ് നല്‍കിയത്.

കേസില്‍ കഴിഞ്ഞദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിനായകന്റെ വിശദീകരണം. തുടര്‍ന്നാണ് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയത്.

അതിനിടെ, കലൂരിലെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ വിനായകനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. വിനായകന്‍ ഹാജരായി മൊഴി നല്‍കിയതിന് ശേഷമേ ഈ പരാതിയില്‍ കേസെടുക്കൂ എന്നാണ് പോലീസ് പറയുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഫെയ്‌സ്ബുക്ക് ലൈവിലാണ് വിനായകന്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ നടന്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കംചെയ്തിരുന്നു. എന്നാല്‍, വിനായകനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പോലീസ് നടനെതിരേ കേസെടുത്തത്.
അതേസമയം, വിനായകനെതിരേ കേസെടുക്കേണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week