ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ കേസെടുത്തു

വയനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു. കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ കെ.എ.പി നാലാം ബറ്റാലിയനിലെ പോലീസുകാരന്‍ കണ്ണൂര്‍ ആലക്കോട് പാത്തന്‍പാറ സ്വദേശി നിപിന്‍ രാജിനെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.

ഫേസ്ബുക്കിലൂടെ ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News