32.3 C
Kottayam
Thursday, May 2, 2024

അപകടത്തില്‍പ്പെട്ട വാഹനം പരിശോധിച്ച പോലീസ് ഞെട്ടി; പിടികൂടിയത് ഏഴു കിലോ കഞ്ചാവ്

Must read

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. ചെങ്ങന്നൂര്‍ മുളക്കുഴ പള്ളിപ്പടിയില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് കിലോയോളം കഞ്ചാവായിരുന്നു വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നെടുമങ്ങാട് സ്വദേശി മഹേഷ്, അടൂര്‍ പഴകുളം സ്വദേശികളായ ലൈജു, ഫൈസല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ കഞ്ചാവ് കടത്ത് അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണെന്ന് ചെങ്ങന്നൂര്‍ പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week