28.4 C
Kottayam
Saturday, June 6, 2026

പാമ്പാടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് ചുമട്ടു തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്

Must read

കോട്ടയം:പാമ്പാടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച് ചുമട്ടു തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്.
പാമ്പാടി ബസ് സ്റ്റാന്‍ഡിനു സമീപം ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.സംഭവത്തിൽ ടൗണിലെ ചുമട്ടുതൊഴിലാളിയായ പങ്ങട കൊട്ടാരത്തില്‍ വിജയന് (56) ഗുരുതര പരിക്കേറ്റു.

ശനിയാഴ്ച്ച കോട്ടയത്ത് എത്തുന്ന ഗവർണറുടെ പ്രളയബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിന് മുന്നോടിയായി പാമ്പാടി സർക്കിൾ പരിധിയിലെ പൊലീസ് ജീപ്പുകള്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് അപകടം.അമിത വേഗത്തിലായിരുന്ന പൊലീസ് ജീപ്പ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിജയനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

പോലീസ് വാഹനങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി ട്രയൽ റൺ നടത്തുകയായിരുന്നു.
ഇതിന് ഇടയിലാണ് വാകത്താനം പൊലീസ് സ്റ്റേഷനിലെ വാഹനം അപകടത്തിനു ഇടയാക്കിയതെന്ന് അറിയുന്നു.
കാൽവട്ടം ഒടിഞ്ഞ് തകർന്ന് വിജയനെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസും അപകടത്തിൽ പെട്ട് മറ്റൊരാൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

Popular this week