24 C
Kottayam
Sunday, June 7, 2026

മെഡിക്കൽ കോളേജിൽ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Must read

തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജിൽ താഴെപ്പറയുന്ന തസ്തികയിലേക്ക്
കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.

1 ജൂനിയർ മെഡിക്കൽ ഓഫീസർ
ഒഴിവ്: ഒന്ന്.
വിദ്യാഭ്യാസ യോഗ്യത: എം ബി ബി എസ് ഡിഗ്രി, ടി സി എം സി/ എം സി ടി / എൻ എം സി രജിസ്ട്രേഷൻ
കരാർ കാലാവധി: ഒരു വർഷം

2  പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ കം ഫീൽഡ് ക്വാളിറ്റി സൂപ്പർവൈസർ/സീനിയർ ഇൻവെസ്റ്റിഗേറ്റർ)
ഒഴിവ് : ഒന്ന്
വിദ്യാഭ്യാസ യോഗ്യത: നേഴ്സിംഗിൽ ഡിഗ്രി/ ഡിപ്ലോമ. കേരളാ നഴ്സിംഗ് ആൻ്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ.
ഗവൺമെൻ്റ് / അംഗീകൃത സ്ഥാപനത്തിൽ സ്റ്റാഫ് നേഴ്‌സായോ റിസർച്ച് സ്റ്റാഫ് ആയോ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം
ഐ സി എം ആറിൻ്റേയോ കേന്ദ്ര ഗവൺമെൻ്റിൻ്റേയോ സംസ്ഥാന ഗവൺമെൻ്റിൻ്റേയോ കീഴിൽ ഫീൽഡ് വർക്കർ / ടെക്നീഷ്യനായി രണ്ടു വർഷത്തിൽ കുറയാത്ത ഫീൽഡിലുള്ള പ്രവൃത്തി പരിചയം.
കരാർ കാലാവധി: ഒരു വർഷം

3 പ്രോജക്ട് ടെക്നിക്കൽ ഓഫീസർ ( ഡയറ്റീഷ്യൻ കം ഫീൽഡ് ടെക്നിക്കൽ ഓഫീസർ)
ഒഴിവ്: ഒന്ന്

- Advertisement -

വിദ്യാഭ്യാസ യോഗ്യത: കേരളാ ഗവൺമെൻ്റ് ജി ഒ (എം എസ് ) നമ്പർ: 120/2019/ എച്ച് ആൻ്റ് എഫ് ഡബ്ളിയു ഡി തീയതി 03/08/2019 പ്രകാരം ന്യൂട്രീഷ്യൻ ആൻ്റ് ഡയറ്ററ്റിക്സിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ
ഐസിഎംആർ / കേന്ദ്ര ഗവൺമെൻ്റ് / സംസ്ഥാന ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഫീൽഡ് വർക്കിൽ കുറഞ്ഞത് രണ്ടു വർഷം ഡയറ്റീഷ്യൻ / ഫീൽഡ് വർക്കർ / ഫീൽഡ് ടെക്നീഷ്യനിലുള്ള പ്രവൃത്തി പരിചയം.
കരാർ കാലാവധി: ഒരു വർഷം

- Advertisement -

4  പ്രോജക്ട് ടെക്നീഷ്യൻ 3 / ഫീൽഡ് വർക്കർ
ഒഴിവ്: ഏഴ്
യോഗ്യത: സയൻസ് മുഖ്യവിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.  ദ്വിവത്സര മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സിൽ ഡിപ്ലോമ / ഒരു വർഷ ഡി എം എൽ ടി യും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
ബി എസ് സി (എംഎൽടി) ഡിഗ്രി മൂന്നു വർഷത്തെ എക്പീരിയൻസായി കണക്കാക്കും അല്ലെങ്കിൽ നേഴ്സിംഗിൽ ഡിഗ്രി/ ഡിപ്ലോമ. കേരളാ നേഴ്സിംഗ് ആൻ്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ
കരാർ കാലാവധി ഒരു വർഷം

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികകളിലേയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത. മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 12.11.2021 വൈകുന്നേരം 3 മണിയ്ക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്. ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ മെയിൽ അഡ്രസ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week