മണലൂര്‍:73 കാരിയായ ചാഴൂര്‍ സ്വദേശിനി മല്ലിക ദിവസങ്ങളായി ഭക്ഷണം പോലും കഴിയ്ക്കാതെ വീട്ടുതടങ്കലിലായിരുന്നു.വടിവാള്‍ കാട്ടി അയല്‍വാസികളെ ഭീഷണിപ്പെടുത്തിയശേഷം മകന് ജ്യോതി വീടിനുള്ളില്‍ പൂട്ടിയിട്ടു. ഭക്ഷണവും നല്‍കുന്നില്ലായിരുന്നു.ഏത് നിമിഷവും ഇടിഞ്ഞുവീടാറായ വീട്ടില്‍ ജീവന് പണയം വെച്ചാണ് വയോധികയായ അമ്മ കഴിഞ്ഞിരുന്നത്.മകളുടെ പരാതിയേത്തുടര്‍ന്ന് അന്തിക്കാട് എസ്.ഐ.സുജിത്ത് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി വയോധികയെ മോചിപ്പിയ്ക്കുകയായിരുന്നു.രണ്ടു ദിവസത്തിനു ശേഷം സ്നേഹിത ഹെല്‍പ്പ് ഡെസ്ക് വഴി ഇവരെ രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News