33.4 C
Kottayam
Monday, May 6, 2024

ദുര്‍ഗന്ധം വമിച്ചതിനേത്തുടര്‍ന്ന് പരിശോധന നടത്തി,രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ യുവതിയുടെ മൃതദേഹം

Must read

 

നോയിഡ: ഉത്തര്‍പ്രദേശില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്രപാലി സിലിക്കണ്‍ സൊസൈറ്റിയില്‍ വീട്ടുജോലിക്കു നില്‍ക്കുന്ന ബിഹാര്‍ കാതിഹര്‍ സ്വദേശിയായ പത്തൊന്‍പതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജൂണ്‍ 28 മുതല്‍ ഇവരെ കാണാതായിരുന്നു.

ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തറനിരപ്പില്‍നിന്ന് 120 അടി ഉയരത്തില്‍ കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ ഒന്നരയടി മാത്രം വീതിയുള്ള ഭാഗത്ത് ഭിത്തിക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.പ്രദേശവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഹരിയാനയിലെ ഗുഡ്ഗാവില്‍ പോയിരുന്ന ദമ്പതികള്‍ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

വികൃതമായ നിലയിലായിരുന്നു മൃതദേഹം. ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. കെട്ടിടത്തിന്റെ സി, ഡി ബ്ലോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു.

ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാല്‍ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാന്‍ സാധിച്ചത്. ദുരന്തനിവാരണ സേനയുടെ 35 അംഗ സംഘമാണ് ഇതില്‍ പങ്കെടുത്തത്. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. എങ്ങനെയാണ് മൃതദേഹം അവിടെത്തിയതെന്നും അന്വേഷിക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week