27.4 C
Kottayam
Thursday, June 4, 2026

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവതിയും കാമുകനും പിടിയില്‍

Must read

കൊച്ചി: മാ​ര​ക​മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ല്‍.
തൃ​പ്പൂ​ണി​ത്തു​റ വ​ട​ക്കേ​ക്കോ​ട്ട താ​മ​ര​കു​ള​ങ്ങ​ര സ്‌​പെ​യി​സ് ഗാ​ര്‍ഡ​ന്‍ അ​പ്പാ​ര്‍ട്മെ​ന്റി​ന് സ​മീ​പം ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ മേ​ഘ​ന (25), മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ. വി.​എ​ച്ച്‌.​എ​സ്.​എ​സി​ന് സ​മീ​പം ത​ടി​യം​കു​ളം വീ​ട്ടി​ല്‍ ഷാ​ഹി​ദ്(27) എ​ന്നി​വ​രെ​യാ​ണ് ചാ​ത്താ​രി വൈ​മി​തി റോ​ഡു ഭാ​ഗ​ത്തു​നി​ന്ന്​ 1.45 ഗ്രാം ​എം.​ഡി.​എ.​എ​യു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍പാ​ല​സ് പൊ​ലീ​സ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി. ​ഗോ​പ​കു​മാ​റും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

മേ​ഘ​ന​യെ ഇ​ന്‍സ്റ്റ​ഗ്രാം വ​ഴി ആ​വ​ശ്യ​ക്കാ​രെ​ന്ന നി​ല​യി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ത​ന്ത്ര​പ​ര​മാ​യി കെ​ണി​യൊ​രു​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഷാ​ഹി​ദ്​ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് പി​ന്തു​ട​ര്‍ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന എം.​ഡി.​എം.​എ ഇ​വ​ര്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട് കെ​ന്ന​ടി​മു​ക്കി​ലെ വീ​ട്ടി​ല്‍വെ​ച്ച്‌ ചെ​റി​യ പൗ​ച്ചു​ക​ളി​ലാ​ക്കി കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍​ക്കും മ​റ്റും വി​ല്‍​ക്കു​ക​യാ​യി​രു​ന്നു​​വെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വു​മാ​യ മേ​ഘ​ന ഈ ​ബ​ന്ധം പി​രി​ഞ്ഞ​ശേ​ഷം എ​റ​ണാ​കു​ള​ത്ത് ഉ​ബ​ര്‍ ടാ​ക്‌​സി ഓ​ടി​ച്ചി​രു​ന്ന ഷാ​ഹി​ദു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍ഷ​മാ​യി വാ​ട​ക​ക്ക്​ വീ​​ടെ​ടു​ത്ത് ഒ​ന്നി​ച്ച്‌ താ​മ​സി​ച്ചാ​ണ്​ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week