സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം:കൊവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്ന ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റർ പതിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന വിധം പോസ്റ്റർ പതിക്കുന്നതുവഴി നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.

നേരത്തെ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന
ഞാറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകള്‍ അനുവദിച്ചിരുന്നു.നേരത്തെ വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളില്‍ പോകുന്നതിനും ഇളവുകള്‍ നല്‍കിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News