BusinessKeralaNews

സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു

ഡൽഹി: സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തി രാഷ്ട്രപതി 2020 ലെ ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് ഒപ്പുവച്ചത്. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്.

നിയമം വഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.ഓര്‍ഡിനന്‍സിലൂടെ രാജ്യത്തെ 1540 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാണ് സിപിഎം പിബി ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പിട്ട് നിയമം ആക്കിയത്.

ബാങ്കുകള്‍ അടക്കമുള്ള സഹകരണമേഖലയുടെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് തീരുമാനം. ഫെഡറല്‍ ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ് ഇത്. ഇത്തരം അതികേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണ്. ഇത് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കുമെന്നാണ് സിപിഎം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker