മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ വീട്ടു ജോലിക്കാരിക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. ആത്മഹത്യാ ശ്രമത്തിനാണ് കേസെടുക്കുക. മൊഴിയെടുക്കാന്‍ വീട്ടു ജോലിക്കാരി കുമാരിയുടെ സേലത്തുള്ള ബന്ധുക്കളെ വിളിച്ചു വരുത്തും. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുമാരിയുടെ നില ?ഗുരുതരമായി തുടരുകയാണ്.

ഇന്നലെയാണ് സംഭവം നടന്നത്. ആറാം നിലയിലെ താമസക്കാരന്‍ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ളാറ്റിലെ ജോലിക്കാരിയായിരുന്നു ഇവര്‍. സാരികള്‍ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ വീണത്. ?ഗുരുതരമായി പരുക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഇവര്‍ ഫ്‌ലാറ്റില്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോയി ജോലിക്ക് തിരിക എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളെന്നാണ് വീട്ടുടമ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News