കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ കൂട്ടുകെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യ കൂട്ടുകെട്ട് നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയം മുന്നില്‍ കണ്ടാണ് സിപിഎം നേതാക്കള്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കനത്ത തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ഓരോ ആരോപണങ്ങളും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്വന്തം മുഖ്യമന്ത്രിയെ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി കള്ളപ്രചാരണങ്ങളും വര്‍ഗീയ കാര്‍ഡുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ലാവലിന്‍ കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ പിണറായി വിജയന്‍ വാ തുറക്കാത്തതിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News