കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഖേല്‍രത്‌ന പുരസ്‌കാരം മടക്കി നല്‍കുമെന്ന് വിജേന്ദ്രന്‍ സിംഗ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം മടക്കി നല്‍കുമെന്ന് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്. സിംഗുവിലെ പ്രക്ഷോഭ വേദിയിലാണ് വിജേന്ദര്‍ സിംഗ് ഇക്കാര്യം പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും ബോക്‌സിംഗ് താരം വ്യക്തമാക്കി.

ഞായറാഴ്ച സിംഗു അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ പഞ്ചാബില്‍ നിന്നുള്ള അഞ്ച് മുന്‍ കായിക താരങ്ങളും പങ്കെടുത്തു. അര്‍ജുന അവാര്‍ഡ് ജേതാക്കളായ രാജ്ബീര്‍ കൗര്‍, ഹോക്കി താരം ഗുര്‍മെയില്‍ സിംഗ്, മുന്‍ ഗുസ്തി താരം കര്‍താര്‍ സിംഗ്, മുന്‍ ബോക്‌സര്‍ ജയ്പാല്‍ സിംഗ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ് അജിത് സിംഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സിംഗുവില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News