പോലീസ് കള്ളക്കേസില്‍ കുടുക്കി മോഷ്ടാവെന്ന് മുദ്രകുത്തി; പോലീസിന്റെ കണ്‍മുന്നില്‍ യുവാവ് തൂങ്ങി മരിച്ചു

കോഴിക്കോട്: പോലീസ് കള്ളക്കേസില്‍ കുടുക്കി മോഷ്ടാവെന്ന് മുദ്രകുത്തിയെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് യുവാവ് തൂങ്ങിമരിച്ചു. പോലീസ് കേസ് കെട്ടിച്ചമച്ചതിനാല്‍ ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായെന്ന് എഴുതി വെച്ചാണ് മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (32) തൂങ്ങി മരിച്ചത്.

ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് രാജേഷ് കിഴക്കുമുറിയിലെ വീട്ടില്‍ എത്തിയത്. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് രാജേഷ് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി.

സംഭവ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേവായൂര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐയും പോലീസ് സംഘവും കിഴക്കേമുറിയിലെ വീടിനടുത്ത് എത്തുകയായിരുന്നു. പോലീസ് രാജേഷിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പട്ടെങ്കിലും കഴുത്തില്‍ കുരുക്കിട്ട് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അഗ്‌നിശമന യൂണിറ്റിന്റെ ശബ്ദം കേട്ടതിന് പിന്നാലെയാണ് യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News