News

ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം, മദ്യപിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കും; പോലീസുകാരോട് നിതീഷ് കുമാര്‍

പട്ന: ജീവിതത്തില്‍ ഇനി മദ്യപിക്കില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞ ചെയ്യണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ അവരെ ഉടനടി ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്ത് ആകെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ടത് അത്യാവശ്യമാണ്.

ആരെങ്കിലും ഇത് ലംഘിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിയും ജോലിയില്‍ നിന്ന് പുറത്താക്കലും നേരിടേണ്ടി വരും. ബിഹാറില്‍ ഏകദേശം 80,000 ത്തിലധികം പോലീസ് ഉദ്യോഗസ്ഥരുണ്ട്. മദ്യം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുകില്ലെന്ന് ഓരോ വര്‍ഷവും ഇവര്‍ പ്രതിജ്ഞ എടുക്കാറുണ്ട് നിതീഷ് കുമാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button