പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: പതിനാറ് വയസ് മുതല്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു. ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ആണ് എസ്‌ഐ ക്കെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തത്.

തിരുവനന്തപുരം നെല്ലിമൂട് സ്വദേശിയ്ക്ക് എതിരെയാണ് പരാതി. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐ ബിജുവിനെതിരെയാണ് കേസെടുത്തത്. 16 വയസ് മുതല്‍ ഇയാള്‍ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഇത്തരത്തില്‍ 8 വര്‍ഷം വരെ ബിജു യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

ബിജുവിന്റെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതി. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News