ആലപ്പുഴ::റോഡ് പണി പൂർത്തിയാക്കി കരാറുകാരൻ മടങ്ങുന്നതിന് മുൻപ് തന്നെ റോഡ് ഇടിഞ്ഞ് പുഴയിൽ വീണു. എടത്വായിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള റോഡ് പണി പൂർത്തിയായത്. വൈകുന്നേരം നാലുമണിയായതും റോഡ് ഇടിഞ്ഞ് നദിയിലേക്ക് വീണു. റോഡ് തകർന്നതോടെ സമീപത്തുള്ള വീടുകളും ഭീഷണിയിലായിട്ടുണ്ട്.
ഒഴുക്ക് കൂടുതലുള്ള ഭാഗമായതിനാൽ റോഡിന്റെ ബാക്കി കൂടി ഇടിഞ്ഞുവീഴുന്ന നിലയാണ് ഉള്ളതെന്ന് നാട്ടുകാർ പറയുന്നു. കറുക പാടശേഖരത്തിന്റെ പുറം ബണ്ട് റോഡാണിത്. ലക്ഷങ്ങൾ പൊടിച്ച് നിർമാണം പൂർത്തിയാക്കിയ റോഡിന്റെ ബലക്ഷയം നാട്ടുകാർ നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അധികൃതർ കാര്യമാക്കിയില്ല. അശാസ്ത്രീയ നിർമാണമാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News