24.9 C
Kottayam
Friday, June 5, 2026

തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ചു,തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ പോലീസ് കേസെടുത്തു

Must read

തിരുവനന്തപുരം:തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ച്, ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ പോലീസ് കേസെടുത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ റെ​ഡ് സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 29 തൊ​ഴി​ലാ​ളി​ക​ൾ പ​ഴ​വ​ങ്ങാ​ടി​യി​ലെ രാ​മ​ച​ന്ദ്ര​ൻ ടെ​ക്സ്​​റ്റൈ​ൽ​സി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്.

ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാതെ എത്തിച്ചയുടന്‍ ജോലിയ്ക്ക് നിയോഗിക്കുകയായിരുന്നു. പ്രതിദിനം ആയിരിക്കണക്കിന് ആളുകള്‍ എത്തുന്ന കടയില്‍ ജോ​ലി ചെ​യ്ത ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഹോ​സ്​​റ്റ​ലി​ലേ​ക്ക് ല​ഗേ​ജു​മാ​യി പോ​കു​മ്പോ​ഴാ​ണ് ഇ​ക്കാ​ര്യം സ​മീ​പ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഫോ​ർ​ട്ട് പൊ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

പോലീസ് ചോദ്യം ചെയ്യലില്‍ 29 പേരും ക്വാറന്റൈന്‍ പാലിച്ചിട്ടില്ലെന്ന് വ്യക്തമായി. മാനേജ്മെന്റിന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ജോ​ലി​ക്ക് ക​യ​റി​യ​തെ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തുടര്‍ന്ന് സ്ഥാപനം ശനിയാഴ്ച അടച്ചിടാന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഡി.​എം.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം കട തി​ങ്ക​ളാ​ഴ്ച തു​റ​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week