ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നു; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെയും ഇന്ത്യന്‍ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കനുള്ള ശ്രമം നടക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലര്‍ ഇന്ത്യയുടെ ചായയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ തോട്ടങ്ങളും ഓരോ തേയില തൊഴിലാളിയും ഈ ഗൂഢാലോചനക്കാരുടെ പിന്നിലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഉത്തരം തേടും’, മോദി പറഞ്ഞു.

തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റില്‍ അനുവദിച്ചതിനെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ‘ചായ ഗൂഢാലോചന’യെ കുറിച്ച് പറഞ്ഞത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റോഡ് പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച പദ്ധതികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News