27 C
Kottayam
Thursday, May 9, 2024

കൊവിഡ് വാക്‌സിന്‍ ആദ്യം ലഭ്യമാക്കുക പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമെന്ന് പ്രധാനമന്ത്രി

Must read

ന്യൂഡല്‍ഹി: ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമയവര്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കോവിഡ് വാക്‌സിന്‍ ആദ്യം നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില കുറഞ്ഞതും സുരക്ഷിതവുമായ വാക്‌സിന്‍ ലഭിക്കാന്‍ ലോകം കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ലോകം ഇന്ത്യയെ നിരീക്ഷിക്കുന്നത്. കുറഞ്ഞ വിലയക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 24 മണിക്കൂറും വാക്‌സിന്‍ നിര്‍മാണം നടന്നുവരികയാണ്. കാത്തിരിപ്പ് നീളില്ല, ശാസ്ത്രജ്ഞര്‍ ആത്മവിശ്വാസത്തിലാണെന്നും മോദി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ ആദ്യമായി ലഭിക്കുന്നത് മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കായിരിക്കും. വാക്സിന്റെ വില സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വലിയ തോതില്‍ നിര്‍മിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ട്. വാസ്തവത്തില്‍, ഇന്ത്യയുടെ തയാറെടുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതാണെന്നും മോദി ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week